19 March Tuesday

പൊന്നാനിയിൽ ഇ ടിയെ വേണ്ടെന്ന‌് യൂത്ത‌് കോൺഗ്രസ‌്

സ്വന്തം ലേഖകൻUpdated: Monday Feb 18, 2019

മലപ്പുറം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ മൂന്നാംസീറ്റ് മോഹത്തിന‌് തടയിടാൻ യൂത്ത്കോൺഗ്രസിനെ കളത്തിലിറക്കി കോൺഗ്രസ‌്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന അവകാശവാദങ്ങളിൽനിന്ന‌് ഘടകകക്ഷികൾ പിൻമാറണമെന്ന്  യൂത്ത‌്കോൺഗ്രസ‌് പൊന്നാനി പാർലമെന്റ‌് മണ്ഡലംകമ്മിറ്റി രാഷ‌്ട്രീയപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനെ വീണ്ടും മത്സരിപ്പിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.യൂത്ത‌് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്നിരിക്കുകയാണ‌് ലീഗ‌്. കുഞ്ഞാലിക്കുട്ടി –-ഇ ടി ചേരികളുടെ വടംവലിയുടെ തുടർച്ചയാണ് യൂത്ത് കോൺഗ്രസ‌് പ്രമേയമെന്നും ആരോപണമുണ്ട‌്. ഇ ടിയെ മത്സരിപ്പിക്കരുതെന്ന പ്രമേയത്തിൽ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ ആവശ്യപ്പെട്ടതാണ‌് പുതിയ വിവാദത്തിന‌് കാരണമായത‌്.

മുത്തലാഖ‌്ബില്ലിന്റെ വോട്ടെടുപ്പിൽ  അവസാന നിമിഷം വോട്ടുചെയ‌്ത‌് തന്നെ വെട്ടിലാക്കിയ ഇ ടിയോട്‌ കുഞ്ഞാലിക്കുട്ടിചേരിക്ക‌് കടുത്ത അമർഷമുണ്ട‌്. ലീ​ഗ് എംപിമാരുടെ പാർലമെന്റിലെ പ്രകടനം അതിദയനീയമാണെന്ന അഭിപ്രായവും പാർടിയിൽ ശക്തം.
അതിനുതടയിടാനാണ‌് ഇ ടി അവസാനനിമിഷം മുത്തലാഖ്‌ വോട്ടെടുപ്പ‌് ഉപയോഗിച്ചതെന്ന വിലയിരുത്തലുമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top