19 September Thursday

‘‘പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനോ?’’‐വർഗീയ പരാമർശത്തിൽ വിശദീകരണം തേടിയ തെരഞ്ഞെടുപ്പ് കമ്മീഷന്‌ യോഗി ആദിത്യനാഥിന്റെ പരിഹാസം

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019
ലഖ്‌നൗ  
പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‌ കാരണംകാണിക്കൽ നോട്ടീസ്‌ അയച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിഹാസം. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെ നടത്തിയ വർഗീയ പരാമർശത്തിനാണ്‌ ആദിത്യനാഥിന്‌ കമീഷൻ നോട്ടീസ്‌ അയച്ചത്‌.
 
‘ജനങ്ങളുടെ മുന്‍പില്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം തുറന്നുകാണിക്കുക എന്നതാണു ഞങ്ങളുടെ ജോലി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഞങ്ങള്‍ കാര്യമാക്കാറില്ല. അതിനു തിരിച്ചടിച്ചാല്‍ ഞങ്ങളെ കുറ്റം പറയുന്നതെന്തിന്‌?’‐ യോഗി ചോദിച്ചു.
 
സാംബലിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഷഫിഖുർ റഹ്‌മാനെ ‘ബാബറിന്റെ പിന്‍ഗാമി’ എന്നു വിശേഷിപ്പിച്ചതിനാണ്‌ ആദിത്യനാഥിനോട്‌ കമീഷൻ ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്‌. മറ്റൊരു വര്‍ഗീയ പരാമര്‍ശത്തിന്റെ പേരിൽ കമ്മീഷൻ ഏർപ്പെടുത്തിയ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിനു പിന്നാലെയായിരുന്നു വീണ്ടും വർഗീയ പരാമർശവുമായി യുപി മുഖ്യമന്ത്രി രംഗത്തെത്തിയത്‌. 
 
എന്നാൽ രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ കാര്യമാണ്‌ താൻ വെളിപ്പെടുത്തിയതെന്നും ഇതിൽ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യോഗി ആദിത്യനാഥ്‌ പ്രതികരിച്ചു.
 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top