23 May Thursday

സൈന്യം മോഡിസേനയെന്ന‌് പരാമർശം : യോഗി ആദിത്യനാഥിന‌് തെരഞ്ഞെടുപ്പ‌് കമീഷന്റെ നോട്ടീസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

ലക‌്നൗ> ഇന്ത്യൻ സൈന്യത്തെ മോഡിസേനയെന്ന‌് വിശേഷിപ്പിച്ച ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന‌് തെരെഞ്ഞടുപ്പ‌് കമീഷൻ നോട്ടീസ‌് നൽകി. സംഭവത്തെക്കുറിച്ച‌് യോഗി വ്യാഴാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകണം. 

ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത‌്. "കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്.

അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു’ ‌എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top