24 August Saturday

യോഗിക്കെതിരെ വി കെ സിങ‌്: മോഡിസേനയെന്ന‌് വിളിക്കുന്നവർ രാജ്യദ്രോഹികൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

ലഖ‌്നൗ
ഇന്ത്യൻ സൈന്യത്തെ മോഡിസേനയെന്ന‌് വിളിക്കുന്നവർ രാജ്യദ്രോഹിയെന്ന‌് കേന്ദ്രമന്ത്രി  വി കെ സിങ‌് പ്രതികരിച്ചു. ഇന്ത്യൻ സേന മോഡിയുടെ സേനയാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗത്തെയാണ‌് സിങ‌് വിമർശിച്ചത‌്. ആദിത്യനാഥിനെ ലക്ഷ്യമിട്ടാണ‌് പേര‌് പരാമർശിക്കാതെ സിങ്ങിന്റെ പ്രതികരണം. വാർത്താചാനലിന‌് നൽകിയ അഭിമുഖത്തിലാണ‌് സിങ‌് സേനയെ അത്തരത്തിൽ പരാമർശിക്കുന്നവർ രാജ്യദ്രോഹികളാണെന്ന‌ു പറഞ്ഞത‌്. 

സേനയ‌്ക്ക‌് രാഷ്ട്രീയമില്ല. അത‌് രാജ്യത്തിന്റെ സേനയാണ‌്. ബിജെപിയുടെ പ്രധാന നേതാവും മുഖ്യമന്ത്രിയുമായ ആദിത്യനാഥിനെതിരെയുള്ള സിങ്ങിന്റെ പ്രതികരണം ചർച്ചയായി. ഇതേത്തുടർന്ന‌് താൻ യോഗിയെ ഉദ്ദേശിച്ച‌് അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സിങ‌് പിന്നീട‌് രംഗത്തെത്തി.
 


പ്രധാന വാർത്തകൾ
 Top