26 September Saturday

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം: യോഗേന്ദ്ര യാദവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

ന്യൂഡല്‍ഹി> അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണമാണെന്ന് സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.മതേതരത്വത്തിന്റെ മരണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചതെന്നും യാദവ് പറഞ്ഞു.

അയോധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഭരണാധികാരി മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ, ഔദ്യോഗികമായി പങ്കെടുക്കുന്നത് മറ്റൊരു കാര്യമാണ്'';യാദവ് വ്യക്തമാക്കി.

പലതരം അധികാരങ്ങളുടെ സമ്മേളനമാണ് അയോധ്യയില്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി മോഡിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപത്തില്‍ രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ പ്രതാപത്തോടെയും അവിടെയുണ്ടായിരുന്നെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.









 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top