തിരുവണ്ണാമലൈ > സേലം‐ചെന്നൈ അതിവേഗപാതയ്ക്കെതിരായ കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ തിരുവണ്ണാമലൈ ചെങ്കത്തുവച്ച് കാർ തടഞ്ഞുനിർത്തി തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനുമതി തേടാതെ എത്തിയതുകൊണ്ടാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.