14 October Monday
രാത്രി മുഴുവൻ വസന്ത് കുഞ്ചിലെ വസതിയിൽ

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ന്യൂഡൽഹി: അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വൈകിട്ട് നാലുമണിയേടെ എയിംസ് ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങും. ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ പൊതു ദർശനത്തിനമുണ്ടാവും.

ഇതിന് ശേഷം ഡൽഹി വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ട് പോകും. രാത്രി മുഴുവൻ വസന്ത് കുഞ്ചിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഡൽഹി എകെജി ഭവനിൽ ശനിയാഴ്ച രാവിലെ 11 മുതൽ 3 വരെ

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. കഴിഞ്ഞ മുപ്പത് വർഷമായി യെച്ചൂരിയുടെ ഓഫീസ് പ്രവർത്തിച്ചത് ഇവിടെയായിരുന്നു.

ശനിയാഴ്ച പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും.

 തിരുവനന്തപുരം എകെജി സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങിൽ വിവിധ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top