Deshabhimani

അമ്മയ്‌ക്കു പിന്നാലെ മകന്റെ ശരീരവും വൈദ്യപഠനത്തിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 11:04 PM | 0 min read

ന്യൂഡൽഹി
സീതാറാം യെച്ചൂരിയുടെ അമ്മ കൽപ്പകം യെച്ചൂരിയുടെ മൃതദേഹം വൈദ്യശാസ്‌ത്ര പഠനത്തിന്‌ വിട്ടുനൽകിയിരുന്നു. 2021 സെപ്‌റ്റംബർ 25ന്‌ 89–-ാം വയസിലാണ്‌ കൽപ്പകം യെച്ചൂരി അന്തരിച്ചത്‌. അവരുടെ ആഗ്രഹപ്രകാരം മൃതദേഹം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്‌ കൈമാറുകയായിരുന്നു.

ശനിയാഴ്‌ച വൈകിട്ട്‌ നാലോടെ സീതാറാം യെച്ചൂരിയുടെ മൃതദേഹവും എയിംസിലെ അനാട്ടമി വിഭാഗത്തിന്‌ കൈമാറും.  സർക്കാർ ഉദ്യോഗസ്ഥയായിരുന്ന കൽപ്പകം സാമൂഹ്യപ്രവർത്തന രംഗത്തും ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു.  കൽപ്പകം യെച്ചൂരിയുടെ മരണത്തിന്‌ മാസങ്ങൾക്ക്‌  മുമ്പായിരുന്നു യെച്ചൂരിയുടെ മകൻ ആശിഷ്‌ (34) അന്തരിച്ചത്‌. കോവിഡ്‌ ആയിരുന്നു മരണകാരണം.



deshabhimani section

Related News

View More
0 comments
Sort by

Home