02 June Tuesday

മോഡിസർക്കാർ നടത്തിയ പ്രഖ്യാപനം പ്രഹസനം : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ന്യൂഡൽഹി
ആശ്വാസപദ്ധതി എന്ന പേരിൽ മോഡിസർക്കാർ നടത്തിയ പ്രഖ്യാപനം പ്രഹസനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
വിശന്നുവലഞ്ഞ്‌ റോഡിൽ നടക്കുന്നവരടക്കം അടിയന്തരസഹായം ആവശ്യമുള്ളവർക്ക്‌ ഒന്നും നൽകുന്നില്ല. ജീവൻ തന്നെ അപകടത്തിലായ കോടിക്കണക്കിനുപേരുടെ പ്രതിസന്ധിക്കുമുന്നിൽ സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു.

ഏറ്റവും തരംതാണ രാഷ്ട്രീയമാണ്‌ മോഡിസർക്കാർ പയറ്റുന്നത്‌. കോവിഡ്‌ മഹാമാരിയെ മുന്നിൽനിന്ന്‌ നേരിടുന്ന സംസ്ഥാനങ്ങൾക്ക്‌ സഹായം നിഷേധിച്ചു. അവർക്ക്‌ നിയമപരമായി ലഭിക്കേണ്ട വിഹിതം പോലും തടഞ്ഞുവച്ചിരിക്കുന്നു–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top