24 October Thursday

"ഹിന്ദി അജണ്ട' ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള നീക്കം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ന്യൂഡൽഹി >  ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും അത്‌ ഇല്ലാതാക്കാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം  പറഞ്ഞു.
 
 ‘ഇത്‌ ഇന്ത്യയാണെന്നും ഹിന്ദ്യയല്ലെന്നും’ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ ആഭ്യന്തരമന്ത്രി ഭീഷണിപ്പെടുത്തുന്നത്‌ വേദനാജനകവും അപലപനീയവുമാണ്‌. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.  ഹിന്ദി രാജ്യത്തെ നിരവധി ഭാഷകളിൽ ഒന്നുമാത്രമാണെന്നും ഹിന്ദി ദിനാചരണം അം​ഗീകരിക്കാനാകില്ലെന്നും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top