20 November Wednesday

ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ യോജിപ്പ്‌ അനിവാര്യം: യെച്ചൂരി

ഗോപിUpdated: Sunday Oct 20, 2019

കൊൽക്കത്ത >  രാജ്യത്തെ രക്ഷിക്കാനും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനും ജനാധിപത്യ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മോഡി സർക്കാർ ഭരണത്തിൽ എല്ലാ രംഗത്തും സാമ്പത്തികസ്ഥിതി മുമ്പില്ലാത്ത വിധം തകർച്ചയിലാണ്‌.  ജനങ്ങളുടെ  പൗരാവകാശങ്ങളും  വ്യക്തി സ്വാതന്ത്രവും  വലിയതോതിൽ ഹനിക്കപ്പെടുകയാണെന്നും  സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗശേഷം  വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

വർഗീയതയ്ക്കെതിരെ  പോരാടാനുള്ള നേതൃത്വമാണ് സിപിഐ എം നൽകുന്നത്. മതേതരത്വവും  ജനാധിപത്യവും സംരക്ഷിക്കാൻ  ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ പോരാട്ടം കൂടുതൽ ശക്തമാകണമെന്നും യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top