ന്യൂഡൽഹി> കേന്ദ്ര സർക്കാർ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കാൻ ഗുസ്‌തി താരങ്ങൾ ഹരിദ്വാറിലെത്തി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ താരങ്ങളാണ് ഹരിദ്വാറിലെത്തിയത്.
ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായെന്നും താരങ്ങൾ പറഞ്ഞു.
ലൈംഗികാരോപണകേസ് നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗുസ്‌തി താരങ്ങൾ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..