13 December Friday

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി നോട്ടീസ് അയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ന്യൂഡൽഹി> മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ്, തുടങ്ങി 7 എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രം ആണ് നോട്ടീസ് അയക്കുന്നത് എന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ, അമ്പലങ്ങൾ എന്നിവ സർക്കാർ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്‌ഡെയുടെ നിരീക്ഷണം. സർക്കാർ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ആരെങ്കിലും അവരുടെ വീട്ടിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചാൽ, അതിന് പോലീസ് സംപ്രക്ഷണം തേടാൻ കഴിയുമോ എന്ന് ജസ്റ്റിസ് ബോബ്‌ഡെ ആരാഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top