12 December Thursday

മോഷണാരോപണം; യുവതിയുടെ തലമൊട്ടയടിച്ച്‌ ഗ്രാമത്തിലൂടെ നടത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ബഗാഹ> ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ മോഷണം നടത്തിയെന്ന് ആരോപിച്ച്  യുവതിയെ തലമൊട്ടയടിപ്പിച്ച്‌  ഗ്രാമത്തിലൂടെ നടത്തിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ചമ്പാരനിലെ വാൽമീകി നഗറിലാണ്‌ സംഭവം. മോഷണം നടത്തിയെന്നാരേപിച്ച്‌ നാട്ടുകാർ യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് തല മൊട്ടയടിച്ച ശേഷം ഗ്രാമത്തിലൂടെ നടത്തുകയായിരുന്നുവെന്ന്‌ വാൽമീകി നഗർ എസ്എച്ച്ഒ സഞ്ജയ് കുമാർ പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.

തുടരന്വേഷണത്തിൽ യുവതി മുമ്പ് രണ്ട് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും അതിൽ  അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായും പൊലീസ്‌ കണ്ടെത്തി. ഈ മോഷണ കേസിലും  യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും പൊലീസ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top