13 August Thursday

വിവാഹാഘോഷത്തിനിടെ നർത്തകിക്ക്‌ വെടിയേറ്റു; 2പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

പ്രതീകാത്മക ചിത്രം

ലഖ്‌നൗ >  ഉത്തർപ്രദേശിൽ വിവാഹാഘോഷച്ചടങ്ങിനിടെ നർത്തകിക്ക്‌ മുഖത്ത്‌ വെടിയേറ്റസംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. നവംബർ 30ന്‌ യുപി ചിത്രകൂടിലെ മൗ പ്രദേശത്ത്‌ തിക്ര ഗ്രാമത്തലവൻ സുഹിർ സിങ്‌ പട്ടേലിന്റെ മകളുടെ വിവാഹച്ചടങ്ങിനിടെയാണ്‌ നർത്തകിയായ ഹിന(22)യ്‌ക്ക്‌ താടിയെല്ലിന്‌ വെടിയേറ്റത്‌.
 
 ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കുണ്ട്‌. നർത്തകിക്കെതിരെ വെടിവച്ച കേസിൽ സുധീർ സിങ്‌, ഫൂൽ സിങ്‌ എന്നിവരെ വെള്ളിയാഴ്‌ച അറസ്‌റ്റ്‌ചെയ്‌തതായി പൊലീസ്‌ സൂപ്രണ്ട്‌ അങ്കിത്‌ മിത്തൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top