01 October Saturday

കുട്ടിയെ ആക്രമിക്കാൻ പത്തിവിടർത്തി മൂർഖൻ; രക്ഷകയായി അമ്മ, വീഡിയോ വൈറൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

മണ്ഡ്യ > ആക്രമിക്കാൻ പത്തിവിടർത്തിയെത്തിയ മൂർഖൻ പാമ്പിൽനിന്നും മകനെ രക്ഷപ്പെടുത്തി അമ്മ. കർണാടകയിലെ മണ്ഡ്യയിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്‌. സ്‌കൂളിൽ പോകാനായി വീടിന്റെ പടിയിലേക്ക്‌ ഇറങ്ങുമ്പോഴാണ്‌ അടിയിൽ ഇഴഞ്ഞെത്തിയ പാമ്പ്‌ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നത്‌. പാമ്പിനെ കണ്ട കുട്ടി തിരികെ ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സെക്കൻഡുകൾക്കുള്ളിലാണ്‌ അമ്മ കുട്ടിയെ ഓടിയെത്തി എടുത്തുമാറ്റിയത്‌. സിസിടിവിയിലാണ്‌ അത്‌ഭുതകരമാണ്‌ രക്ഷപ്പെടുത്തൽ ദൃശ്യങ്ങൾ പതിഞ്ഞത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top