04 October Friday

3 വയസുകാരനെ കൊന്ന് വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; യുവതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുനെൽവേലി > മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തിരുനെൽവേലിക്ക് സമീപം രാധാപുരത്താണ് സംഭവം. കുട്ടിയുടെ അയൽവാസിയായ തങ്കമാണ് അറസ്റ്റിലായത്. ആത്തുക്കുറിച്ചി സ്വദേശിയായ വിഷ്നേഷിന്റെ മകൻ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്.

വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന വിഷ്നേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്കത്തിന്റെ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. വിഷ്നേഷുമായുള്ള വൈരാ​ഗ്യത്തിന്റെ പുറത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top