Deshabhimani

പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്ന് യുവതിയെ വിശ്വസിപ്പിച്ചു: അച്ഛൻ നവജാത ശിശുവിനെ 4 ലക്ഷം രൂപയ്ക്ക് വിറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 03:45 PM | 0 min read

ലഖ്നൗ >  ഉത്തർപ്രദേശിലെ ബറേലിയിൽ അച്ഛൻ നവജാതശിശുവിനെ 4 ലക്ഷം രൂപയ്ക്ക് വിറ്റു. ബദാവുന്നിലെ ദാദ്​ഗഞ്ജിലാണ് സംഭവം. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചുവെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഭർത്താവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയായിരുന്നു. പിന്നീടാണ് കുഞ്ഞിനെ ഭർത്താവ് വിറ്റതാണെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് യുവതി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ പൊലീസ് കുട്ടിയെ കണ്ടെത്തി തിരികെ യുവതിയെ ഏൽപ്പിച്ചു. യുവതി പരാതി നൽകാത്തതിനാൽ ഭർത്താവിനെയും, കുഞ്ഞിനെ വാങ്ങിയവരെയും ഇടനിലക്കാരനെയും താക്കീത് നൽകിയ ശേഷം വിട്ടയച്ചു.

ശനിയാഴ്ച  ബറേലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ പ്രസവത്തിൽ കുഞ്ഞ് മരിച്ചു എന്ന് വിശ്വസിപ്പിച്ച് ഭർത്താവ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. വെള്ളിയാഴ്ചയാണ് തന്റെ കുഞ്ഞിനെ ഭർത്താവ് നാല് ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന യുവതി തിരിച്ചറിയുന്നത്. ഒരു ഇടനിലക്കാരൻ വഴി ബറേലിയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്കാണ് യുവാവ് നവജാതശിശുവിനെ വിറ്റത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുഞ്ഞിനെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പരാതി നൽകാൻ യുവതി തയാറാകാതിരുന്നതിനാൽ എല്ലാവരെയും താക്കീത് ചെയ്ത് വെറുതെ വിട്ടതായി പൊലീസ് പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home