ഭർത്താവിന്റെ അമ്മയുമായി വഴക്ക്; കുഞ്ഞിനെ വാട്ടർ ടാങ്കിൽ തള്ളി കൊലപ്പെടുത്തിയ യുവതി പിടിയിൽ
താനെ > ഭർത്താവിന്റെ അമ്മയുമായുള്ള വഴക്കിനെത്തുടർന്ന് ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭർതൃമാതാവും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകുമായിരുന്നു. ചൊവ്വാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി കുഞ്ഞിനെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
0 comments