06 October Sunday

യുവതിയെ ബൈക്കിൽ കെട്ടിവലിച്ചിഴച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

photo credit: X

ജയ്പൂര്‍> സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനു ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേം രാം മേഘ്‌വാളെന്നയാളാണു ഭാര്യയെ ബൈക്കിൽക്കെട്ടി വലിച്ചതെന്നാണ്‌ റിപ്പോർട്ട്‌.

മദ്യപാനിയായ ഇയാള്‍, മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതായും ഗ്രാമത്തിലെ മറ്റാരെങ്കിലുമായി സംസാരിക്കാൻ ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. 10 മാസം മുമ്പ് 2 ലക്ഷം രൂപയ്ക്ക് പ്രേം റാം മേഘ്‌വാൾ യുവതിയെ വാങ്ങുകയായിരുന്നു എന്നാണു വിവരം. അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ വധുവിനെ വാങ്ങുന്ന സമ്പ്രദായം രാജസ്ഥാനിൽ പതിവാണെന്നും ഇതിനെക്കുറിച്ച്‌ കൂടുതൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ്‌ പറഞ്ഞു. ഇയാൾ ഭാര്യയെ ഉപദ്രവിക്കുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top