20 February Wednesday

പിന്തുണ മായാവതിക്ക‌്: ബിജെപിക്ക‌് വോട്ട‌് ചെയ്യില്ല: ജാട്ട‌് നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി> ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം അനുവദിച്ചില്ലെങ്കിൽ വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് വോട്ട‌് ചെയ്യില്ലെന്ന‌് ഉത്തരേന്ത്യയിൽ പ്രബലമായ ജാട്ട‌് സമുദായ നേതാക്കൾ. സംവരണകാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേപോലെ വഞ്ചിച്ചെന്നും മായാവതിക്ക‌് വോട്ട‌് ചെയ്യുമെന്നും നേതാക്കൾ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

131 ലോക‌്സഭാ മണ്ഡലങ്ങളിൽ തങ്ങൾക്ക‌് നിർണായക സ്വാധീനമുണ്ടെന്ന‌് അഖിലേന്ത്യാ ജാട്ട‌് സംവരണ സംരക്ഷണ കൂട്ടായ‌്മയുടെ ചീഫ‌് കോ–-ഓർഡിനേറ്ററായ ധരംവീർ ചൗധരി പറഞ്ഞു. യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ‌് എന്നിവിടങ്ങളിൽ ബിജെപിവിരുദ്ധ നിലപാട‌് സ്വീകരിക്കും. യുപിഎ സർക്കാരിന്റെ കാലത്ത‌്  സംവരണം അനുവദിച്ചിരുന്നു. കോടതിയിൽ ഹർജി എത്തിയപ്പോൾ ബിജെപി സർക്കാർ പ്രതിരോധിച്ചില്ല. ഒടുവിൽ സംവരണം റദ്ദാക്കപ്പെട്ടു.

സമുദായ നേതാക്കൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംവരണം ഉറപ്പുവരുത്തുമെന്നും മോഡി പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പിന‌ുമുമ്പായി ബിജെപി അധ്യക്ഷൻ അമിത‌് ഷായും ഇതേ ഉറപ്പുനൽകി. തങ്ങൾ ബിജെപിക്ക‌് വോട്ട‌് ചെയ‌്തു. എന്നാൽ, പറഞ്ഞ വാക്ക‌് ബിജെപി പാലിച്ചില്ല. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംവരണനടപടിക്രമങ്ങൾ ഒരാഴ‌്ചകൊണ്ട‌് പൂർത്തീകരിച്ചു–-  ധരംവീർ ചൗധുരി പറഞ്ഞു.2016ൽ സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട‌് പ്രക്ഷോഭം അക്രമാസക്തമായിരുന്നു. 30 പേർ കൊല്ലപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top