13 December Friday

ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ഭോപ്പാൽ >  റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ബന്ദക്പൂർ പൊലീസ് പോസ്റ്റ് ഇൻ ചാർജ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രയുടെ കൈയാണ് മൃതദേഹം നീക്കുന്നതിനിടയിൽ ട്രെയിനിടിച്ച് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു എന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നീക്കുന്നതിനിടയിൽ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. 

മറ്റൊരു പോലീസുകാരനും അപകടത്തിൽ പരിക്കേറ്റു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ യാവർ ഖാനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് രാജേന്ദ്ര മിശ്രയേയും യാവർ ഖാനെയും ജബൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമെങ്കിൽ വിദ​ഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top