29 February Saturday

വാട്‌സാപ്പില്‍ തകരാറ്; സന്ദേശങ്ങള്‍ കൈമാറാനാകുന്നില്ലെന്ന് ഉപയോക്താക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

ന്യൂഡല്‍ഹി> ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ  പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നും സമാന പരാതികള്‍ ഉയരുകയാണ്.

 വാട്‌സാപ്പിലൂടെ ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനും സാധിക്കുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.

വാട്‌സാപ്പില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്സാണ് തെളിഞ്ഞു വരുന്നത്.സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തല്‍ക്കാലം ലഭ്യമല്ല.



 


പ്രധാന വാർത്തകൾ
 Top