11 October Friday

ആർ​ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

കൊൽക്കത്ത > ജൂനിയർ ഡോക്ടർ ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. പശ്ചിമബം​ഗാൾ മെഡിക്കൽ കൗൺസിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.

നിലവിൽ സിബിഐ കസ്റ്റഡിയിലാണ് സന്ദീപ് ഘോഷ്. ഇയാളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ബംഗാൾ ഘടകം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കൗൺസിൽ സന്ദീപ് ഘോഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ഘോഷ് ഇതിനോട് പ്രതികരിച്ചില്ല. തുടർന്നാണ് നടപടി.

രജിസ്ട്രേഷൻ റദ്ദാക്കിയതോടെ സന്ദീപിന്റെ ഡോക്ടർ സ്ഥാനം നഷ്ടപ്പെട്ടു. ഇനി ചികിത്സ നടത്താൻ സന്ദീപ് ഘോഷിന് സാധിക്കില്ല. ബം​ഗാൾ മെഡിക്കൽ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top