30 July Friday

ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക്; തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

ചെന്നൈ>  ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായുള്ള ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി.വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.

ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top