12 November Tuesday

ഗവർണർ വി എസിനെ സന്ദർശിച്ചു

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

തിരുവനന്തപുരം> ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമീഷൻ ചെയർമാനുമായ വി എസ്‌ അച്യുതാനന്ദനെ സന്ദർശിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ നാലരയോടെയാണ്‌ വി എസിന്റെ ഔദ്യോഗിക വസതിയായ കവടിയാർഹൗസിൽ ഗവർണർ കുടുംബസമേതം എത്തിയത്‌.

വി എസിനെപോലെ അനുഭവപാരമ്പര്യമുള്ള നേതാവിനെ സന്ദർശിക്കാൻ സാധിച്ചതിൽ ഗവർണർ സന്തോഷം പ്രകടിപ്പിച്ചു. വി എസിന്‌ അദ്ദേഹം ജന്മദിനാശംസ നേർന്നു. താൻ കേരളത്തിൽ ഉള്ളകാലത്തോളം വി എസിന്റെ എല്ലാ പിറന്നാളിനും ആശംസ നേരാൻ എത്തുമെന്നും ആരിഫ്‌ മുഹമ്മദ്‌ ഖാൻ പറഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ ഗവർണറെ സ്വീകരിച്ച വി എസ്‌ അദ്ദേഹത്തിന്റെ സന്ദർശനത്തിന്‌ നന്ദി പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top