12 December Thursday

വിനേഷ്‌ ഫോഗട്ട് ഹരിയാനയിൽ മത്സരിക്കുമെന്ന്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ന്യൂഡൽഹി > വനിതാ ഗുസ്‌തിതാരം വിനേഷ്‌ ഫോഗട്ട്‌ ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഭുപീന്ദർ സിങ് ഹൂഡയെ സന്ദർശിച്ചു. ഒക്ടോബർ ഒന്നിന്‌ നടക്കുന്ന ഹരിയാന നിയമസഭാതെരഞ്ഞെടുപ്പിൽ വിനേഷ്‌ ഫോഗട്ട്‌ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ സന്ദർശനം.

രാഷ്ട്രീയരംഗത്ത്‌ സജീവമാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ വിനേഷ്‌ മറുപടി നൽകിയില്ല. ഭർത്താവ്‌ സോംവീർ റാഠിയും ഒപ്പമുണ്ടായിരുന്നു. ആരുവന്നാലും സ്വാഗതം ചെയ്യുമെന്നായിരുന്നു വിനേഷ്‌ കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തിന്‌   ഹൂഡയുടെ മറുപടി.  വിനേഷ്‌ ഫോഗട്ട്‌ രാജ്യത്തിന്റെ അഭിമാനമാണെന്നും അവരെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്യുകയാണ്‌ വേണ്ടതെന്നും ഹൂഡ നേരത്തെ പ്രതികരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top