Deshabhimani

വിനേഷ്‌ ഫോഗട്ടും ബജ്‌റംഗ്‌ പൂനിയയും തെരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 03:27 PM | 0 min read


ന്യൂഡൽഹി
ഗുസ്‌തി താരങ്ങളായ വിനേഷ്‌ ഫോഗട്ടും ബജ്‌രംഗ് പുണിയയും കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയുമായി ഇരുവരും  ബുധനാഴ്‌ച  കൂടിക്കാഴ്‌ച നടത്തി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കും. ബിജെപി നേതാവും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്‌ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്‌ ചോദ്യംചെയ്‌തുള്ള പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ ഫോഗട്ടിന്റെയും പുണിയയുടെയും രാഷ്ട്രീയപ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. കഴിഞ്ഞയാഴ്‌ച ഹരിയാന–-ഡൽഹി അതിർത്തിയായ ശംഭുവിൽ പ്രക്ഷോഭത്തിലുള്ള കർഷകരെ വിനേഷ്‌ ഫോഗട്ട്‌ സന്ദർശിച്ചിരുന്നു.

ജൻനായക്‌ ജനതാ പാർടിയുടെ സിറ്റിങ്‌ സീറ്റായ ജുലാനയിലാകും ഫോഗട്ട്‌ മത്സരിക്കുകയെന്നാണ്‌ സൂചന. ബജ്‌രംഗ് പുണിയക്ക്‌ ബാദ്‌ലി സീറ്റാകും ലഭിക്കുക. ബാദ്‌ലി കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റാണ്‌. പാരിസ്‌ ഒളിമ്പിക്‌സിൽ ഗുസ്‌തിയിൽ ഫൈനലിൽ കടന്ന വിനേഷ്‌ ഫോഗട്ട്‌ അനുവദനീയമായ ഭാരത്തിൽനിന്നും 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതിന്‌ പിന്നിൽ ഗൂഢാലോചനയണ്ടെന്ന ആക്ഷേപം ശക്തമാണ്‌. കേന്ദ്ര ബിജെപി സർക്കാർ ഫോഗട്ടിന്‌ വേണ്ട പിന്തുണ നൽകിയില്ലെന്നും വിമർശമുണ്ട്.

ഹരിയാനയിൽ കോണ്‍​ഗ്രസ് എഎപിയുമായി സഖ്യചർച്ചയിലാണ്. 90 സീറ്റിൽ പത്ത്‌ സീറ്റാണ്‌ എഎപി ആവശ്യപ്പെടുന്നത്‌. ഏഴു സീറ്റുവരെ നൽകാമെന്നാണ് കോണ്‍​ഗ്രസ് നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Home