20 February Wednesday

രാമക്ഷേത്രം പ്രകടനപത്രികയിൽ വേണം: കോൺഗ്രസിനെ പിന്തുണയ‌്ക്കാമെന്ന‌് വിഎച്ച‌്പി

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019

ന്യൂഡൽഹി > രാമക്ഷേത്രനിർമാണം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയാൽ കോൺഗ്രസിനെ പിന്തുണയ‌്‌‌‌ക്കാമെന്ന‌് വിശ്വഹിന്ദുപരിഷത്ത‌്.കോൺഗ്രസ‌് പാർടിയിൽ പ്രവർത്തിക്കാൻ സ്വയംസേവകരെ അനുവദിക്കണമെന്നും വിഎച്ച‌്പി വർക്കിങ‌് പ്രസിഡന്റ‌് അലോക‌് കുമാർ പ്രസ‌്താവിച്ചു.

എന്നാൽ, പ്രസ‌്താവന വിവാദമായതോടെ രാമക്ഷേത്രനിർമാണത്തെ അനുകൂലിക്കുന്ന എല്ലാ പാർടികളെയും പിന്തുണയ‌്ക്കുമെന്നാണ‌് ഉദ്ദേശിച്ചതെന്ന രീതിയിൽ അലോക‌്കുമാർ മലക്കംമറിഞ്ഞു. അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമിക്കണമെന്ന‌് വിഎച്ച‌്പി തുടർച്ചയായി ആവശ്യമുന്നയിക്കുന്നുണ്ട‌്. ഈ ആവശ്യം ഉന്നയിച്ച‌് 31ന‌് വിഎച്ച‌്പി  പ്രത്യേക മതസമ്മേളനവും വിളിച്ചിട്ടുണ്ട‌്.

സുപ്രീംകോടതി തീർപ്പാക്കിയതിന‌ുശേഷമേ നിയമനിർമാണംപോലെയുള്ള കാര്യങ്ങളെക്കുറിച്ച‌് സർക്കാർ ചിന്തിക്കൂവെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ നിലപാട‌് അറിയിച്ചിരുന്നു. കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചാൽ രാമക്ഷേത്രം നിർമിക്കുമെന്ന‌് കോൺഗ്രസ‌് നേതാവും ഉത്തരാഖണ്ഡ‌് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ‌് റാവത്ത‌് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

 Top