22 October Tuesday

ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്; രാജിവെച്ചത് മഹാരാഷ്‌ട്രയിലെ മുന്‍പ്രതിപക്ഷ നേതാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

മുംബൈ > മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ ബിജെപിയിലേക്ക്. ഇന്ന് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചു. മഹാരാഷ്ട്ര പ്രതിപക്ഷ നേതൃസ്ഥാനം ഇദ്ദേഹം നേരത്തെ രാജിവച്ചിരുന്നു. ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന വിഖെ പാട്ടീലിനു സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ കാബിനറ്റ് മന്ത്രിപദം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മകന്‍ സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്ന് അഹമ്മദ്‌നഗറില്‍ സ്ഥാനാര്‍ഥിയായതിനു പിന്നാലെയാണ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മുന്‍ മന്ത്രിയായ അബ്ദുല്‍ സത്താറും കോണ്‍ഗ്രസ് വിട്ടു. ബിജെപിയില്‍ ചേരുമെന്ന് അറിയിച്ച സത്താര്‍  കോണ്‍ഗ്രസില്‍ നിന്ന് പത്തോളം എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന് അവകാശപ്പെട്ടു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top