24 January Friday

ഹൈദരാബാദിൽ വെറ്ററിനറി ഡോക്‌ടറെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ചുട്ടുകൊന്ന നാല്‌ പ്രതികളെ പൊലീസ്‌ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ഹൈദരാബാദ്> ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്‌ടറെ  കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും പൊലീസ് വെടിവെച്ചുകൊന്നു.  അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ ആക്രമിച്ചപ്പോർ സ്വയരക്ഷക്കായി  വെടിവെച്ചുവെന്നാണ്‌   പൊലീസ്‌ പറയുന്നത്‌.

നവംബർ 7ന്‌ പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത് . തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും, സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. ഇവരെ വെള്ളിയാഴ്‌ച തന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ചിന്താകുന്ത ചെന്ന കേശവലു, ജോല്ലു ശിവ, ജോല്ലു നവീൻ, മുഹമ്മദ്‌ ആരിഫ്‌ എന്നിവരാണ്‌ പിടിയിലായിരുന്നത്‌. നാലുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു.



വൈകിട്ട്‌ സ്‌കൂട്ടറിൽ ക്ലിനിക്കിൽ എത്തുന്നത്‌ ശ്രദ്ധിച്ച പ്രതികൾ പ്രദേശത്തിരുന്ന്‌ മദ്യപിച്ചു. തുടർന്ന്‌ ഡോക്ടറുടെ സ്‌കൂട്ടർ പഞ്ചറാക്കി. തിരിച്ച്‌ രാത്രി ഒമ്പതോടെ പുറത്തിറങ്ങിയ ഡോക്‌ടറോട്‌ സ്‌കുട്ടർ പഞ്ചറൊട്ടിക്കാൻ സഹായിക്കാമെന്നേറ്റ്‌ പ്രതികൾ സമീപിച്ചു. ഒരാൾ സ്‌കൂട്ടറുമായി പോയി. അതിനിടെ ഡോക്‌ടറെ വെളിപറമ്പിലേക്ക്‌ തളളിയിടുകയും ബലമായി മദ്യം കുടിപ്പിച്ചുമാണ്‌ ബലാത്സംഗം ചെയ്‌തത്‌.

ഡോക്‌ടർ മരിച്ചെന്ന്‌ ഉറപ്പുവരുത്തിയതിന് ശേഷം പ്രതികൾ യുവതിയുടെ മൃതദേഹം ട്രക്കിൽ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന്‌ ചന്തൻപള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികൾ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top