15 October Tuesday

ജയറാം രമേഷിനും തരൂരിനുമെതിരെ ആഞ്ഞടിച്ച്‌ വീരപ്പ മൊയ്‌ലി

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

ന്യൂഡൽഹി
നരേന്ദ്ര മോഡിയെ സ്‌തുതിച്ച ജയറാം രമേഷിനെയും ശശി തരൂരിനെയും അതിരൂക്ഷമായി വിമർശിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വീരപ്പ മൊയ്‌ലി. ബിജെപിയുമായി സന്ധിചെയ്യുന്ന മോശം പ്രസ്‌താവനകളാണ്‌ ഇരുനേതാക്കളുടെയും ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.

കോൺഗ്രസ്‌ നേതൃത്വം ഇവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. കോൺഗ്രസിന്‌ ഗുണംചെയ്യാത്ത പ്രസ്‌താവനകളാണ്‌ ഇരുവരും നടത്തിയത്‌. വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷിന്റെ കടുംപിടിത്തങ്ങളാണ്‌ രണ്ടാം യുപിഎ സർക്കാരിന്‌ നയപരമായ പ്രതിസന്ധി സൃഷ്ടിച്ചത്‌.

ഈ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ യുപിഎയെ പ്രതികൂലമായി ബാധിച്ചു.  നേതാക്കൾ പ്രതികരിക്കുമ്പോൾ അൽപ്പം ജാഗ്രത പുലർത്തുന്നത്‌ നല്ലതാണ്‌. ശശി തരൂർ ഇനിയും പക്വതയുള്ള രാഷ്ട്രീയക്കാരനായിട്ടില്ല. വിവാദപ്രസ്‌താവനകൾ നടത്തി മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം.   സംസ്ഥാന, ദേശീയതലത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടാൻ കോൺഗ്രസ്‌ നേതൃത്വം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top