16 September Monday

‘വായു’ഗുജറാത്തിലേക്ക‌്; 3 ലക്ഷത്തിലധികംപേരെ ഒഴിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


സ്വന്തം ലേഖകൻ
അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കൊടുങ്കാറ്റ‌് ‘വായു’ ഗുജറാത്ത‌് തീരത്തോടടുത്തു. വ്യാഴ‌ാഴ‌്ച ഉച്ചകഴിഞ്ഞ‌് സൗരാഷ‌്ട്ര തീരത്ത‌് ഇടിച്ചിറങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ‌് വൻ നാശനഷ്ടമുണ്ടാക്കുമെന്നാണ‌് മുന്നറിയിപ്പ‌്. ഗുജറാത്ത‌് തീരങ്ങളിൽനിന്ന‌് മൂന്നുലക്ഷത്തിലധികംപേരെ ഒഴിപ്പിച്ചു. വൻ പ്രഹരശേഷിയുള്ള കാറ്റഗറി രണ്ട‌് വിഭാഗത്തിലാണ‌് വായുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത‌്.

ഒരാഴ‌്ച മുമ്പ‌് തെക്ക‌് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന‌് സമീപം രൂപപ്പെട്ട ന്യൂനമർദമേഖലയാണ‌് ചുഴലിക്കാറ്റായി രൂപപ്പെട്ട‌് വടക്ക‌് പടിഞ്ഞാറ‌് ദിശയിൽ സഞ്ചാരം തുടങ്ങിയത‌്. തീരം തൊടുമ്പോൾ 155 മുതൽ 180 കിലോമീറ്റർവരെ വേഗമുണ്ടാകുമെന്നാണ‌് നിഗമനം. ജാംനഗർ, പോർബന്ധർ, രാജ‌്കോട്ട‌്, കച്ച‌് തുടങ്ങിയ മേഖലകളിൽ വലിയ നാശനഷ്ടങ്ങൾക്കും ഗുജറാത്തിൽ പേമാരിക്കും സാധ്യതയുണ്ട‌്.

ചുഴലിക്കാറ്റ‌് കേരളത്തെ ബാധിക്കില്ലെങ്കിലും വ്യാപക മഴലഭിക്കും. അറബിക്കടൽ പ്രക്ഷുബ‌്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top