07 December Wednesday

ഗുജറാത്തിൽ പോത്തിടിച്ച്‌ 
വന്ദേഭാരത് ട്രെയിന്‍ തകര്‍ന്നു ; അപകടത്തില്‍പ്പെട്ടത് കവച് സാങ്കേതിക സുരക്ഷയുള്ള ട്രെയിന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022


മുംബൈ
​​ഗുജറാത്തില്‍ പോത്തിന്‍ക്കൂട്ടമിടിച്ച് ​വന്ദേഭാരത് ട്രെയിനിന്റെ എന്‍ജിന്‍ ഭാ​ഗം തകര്‍ന്നു. പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്ത് ​ദിവസങ്ങള്‍ക്കകമാണ് അപകടം. സെപ്തംബര്‍ 30നാണ് മുംബൈ–- -​ഗാന്ധിന​ഗര്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാ​ഗ് ഓഫ് നരേന്ദ്ര മോദി നടത്തിയത്. ഗുജറാത്തിലെ ബട്-വ മണിന​ഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേ​ഗത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ്‌ അപകടം. ഇടിച്ച നാല്‌ പോത്തുകളും ചത്തു. എതിര്‍ദിശയില്‍ വരുന്ന ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സാങ്കേതിക സുരക്ഷയൊരുക്കിയിട്ടുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top