14 August Friday

ഉത്തരവിലൂടെ വാക്‌സിൻ ഇറക്കൽ ഭയാനകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ന്യൂഡൽഹി
പ്രധാനമന്ത്രിക്ക്‌ ആഗസ്‌ത്‌ 15ന്‌ പ്രഖ്യാപനം നടത്താനായി ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന്‌ കോവിഡ്‌ വാക്‌സിൻ ഫാസ്റ്റ്‌ട്രാക്‌ ‌അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള  നീക്കം ഭയാനകവും മനുഷ്യജീവൻ പന്താടലുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.  ഡ്രഗ്‌സ്‌ കൺട്രോളർ പരിശോധിച്ച്‌ സുരക്ഷയും രോഗഉന്മൂലനശേഷിയും ഉറപ്പാക്കാതെ കോവിഡ്‌ വാക്‌സിൻ പുറത്തിറക്കുമെന്ന്‌ പ്രഖ്യാപനം നടത്താൻ ഐസിഎംആറിന്‌ എങ്ങനെ കഴിയുമെന്നും യെച്ചൂരി ചോദിച്ചു.

സ്വകാര്യ കമ്പനിയുടെ വാക്‌സിൻ പരീക്ഷണം തിടുക്കത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ ഐസിഎംആർ വ്യഗ്രത കാട്ടുന്നത്‌ എന്തിനാണ്‌? ശാസ്‌ത്രീയ മുന്നേറ്റങ്ങൾക്ക് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സമയക്രമം നിശ്ചയിക്കാൻ കഴിയില്ല. എത്ര പേരിൽ പരീക്ഷണം നടത്തി? ഒന്നും രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ആഗസ്‌ത്‌ 14നകം പൂർത്തീകരിക്കുമോ? സ്വതന്ത്ര ഡാറ്റ സേഫ്‌റ്റി മോണിറ്ററിങ്‌ കമ്മിറ്റി അംഗങ്ങൾ ആരൊക്കെയാണ്‌? എല്ലാവർക്കും ലഭ്യമാകുന്ന, സുരക്ഷിതമായ വാക്‌സിനാണ്‌ ലോകം ആഗ്രഹിക്കുന്നതെന്നും -യച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top