17 February Sunday

കോൺഗ്രസിന്റെ പൊലിഞ്ഞ സ്വപ‌്നം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡല്‍ഹി> ഉത്തർപ്രദേശിൽ മായാവതിയുടെ ബിഎസ‌്പിയും അഖിലേഷ‌് യാദവിന്റെ എസ‌്പിയും സഖ്യത്തിൽ മൽസരിക്കാൻ തീരുമാനിച്ചത‌് കോൺഗ്രസിനും ബിജെപിക്കും ഒരേപോലെ ആഘാതമായി. 2014ലെ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 സീറ്റിൽ 73 ഉം എൻഡിഎ നേടിയിരുന്നു. എസ‌്പി–- ബിഎസ‌്പി സഖ്യം വന്നതോടെ ബിജെപി നാമമാത്ര സീറ്റുകളിൽ ഒതുങ്ങും. എസ‌്പി–- ബിഎസ‌്പി സഖ്യത്തിന്റെ ഭാഗമായി യുപിയിൽ മൽസരിക്കാനാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ.

സഖ്യത്തിൽനിന്ന‌് പുറത്താക്കപ്പെട്ടതോടെ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക‌് ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ‌ിന‌് മുമ്പുതന്നെ പ്രതിപക്ഷ പാർടികളുടെ കൂട്ടായ‌്മയെന്ന കോൺഗ്രസ‌് നീക്കവും പാളി.
 


പ്രധാന വാർത്തകൾ
 Top