20 May Friday

യുപിയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി; താരപ്രചാരകൻ രാജ് ബബ്ബാർ എസ്‌പിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

twitter.com/ndtv


ന്യൂഡൽഹി
യുപിയിലെ മുതിർന്ന നേതാവും ബോളിവുഡ്‌ താരവുമായ രാജ്‌ ബബ്ബറും കോൺഗ്രസ്‌ വിടുന്നതായി റിപ്പോർട്ട്. മോദി സർക്കാർ പത്മഭൂഷൺ നൽകിയ ഗുലാംനബി ആസാദിന്‌ അഭിനന്ദനം നേരുന്ന രാജ്‌ ബബ്ബറിന്റെ ട്വീറ്റാണ് അഭ്യൂഹത്തിന് വഴിവച്ചത്. ജയ്‌റാം രമേശ്‌, വീരപ്പ മൊയ്‌ലി തുടങ്ങിയ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഗുലാംനബി പത്മഭൂഷൺ സ്വീകരിക്കുന്നതിനെ വിമർശിച്ചപ്പോഴാണ് പിന്തുണയുമായി ബബ്ബർ എത്തിയത്‌. സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവുമായി ബബ്ബർ കൂടിയാലോചന നടത്തുന്നുവെന്നും റിപ്പോർട്ടുണ്ട്‌. കോൺഗ്രസ്‌ വിടുന്നതായ വാർത്തകളോട്‌ ബബ്ബർ പ്രതികരിച്ചില്ല.

കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവും യുപിയില്‍ നിന്നുള്ള പ്രധാന നേതാവുമായ ആർ പി എൻ സിങ്‌ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ്‌ ബബ്ബറും കോണ്‍​ഗ്രസ് വിടാനൊരുങ്ങുന്നത്. യുപിയിലെ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ആർ പി എൻ സിങ്ങിനൊപ്പം ബബ്ബറും ഉൾപ്പെട്ടിരുന്നു. ബോളിവുഡ്‌ താരമായിരിക്കെ 1989ൽ വി പി സിങ്ങിന്റെ ജനതാദളിലൂടെയാണ്‌ രാഷ്ട്രീയപ്രവേശം. പിന്നീട്‌ എസ്‌പിയിൽ ചേർന്നു. 2008ൽ കോൺഗ്രസില്‍ ചേർന്ന്‌ യുപി പിസിസി അധ്യക്ഷനായി.

മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം കോണ്‍​ഗ്രസ് വിട്ടു
ക‌ർണാടകത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം പാ‌ർടിവിട്ടു. കോൺഗ്രസ് അവഗണിച്ചെന്നും അടുത്ത നീക്കം ഉടൻ പ്രഖ്യാപിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top