13 November Wednesday

സ്‌ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ യുപിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ന്യൂഡൽഹി>  രാജ്യത്ത്‌ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ. ഉത്തർപ്രദേശിൽ 2017ൽ 56011 കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. മഹാരാഷ്ട്രയിലിത്‌ 31979 ആണ്‌. പശ്ചിമബംഗാളിൽ 30,992 ഉം മധ്യപ്രദേശിൽ 29,778 ഉം കേസുകൾ 2017ൽ രജിസ്റ്റർ ചെയ്‌തു. രാജസ്ഥാനിൽ 25,993 കേസുകളും അസമിൽ 23,082 കേസുകളും രജിസ്റ്റർ ചെയ്‌തു.  അതേസമയം ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞതായും റിപ്പോർട്ട്‌ പറയുന്നു. 2015ൽ 17,222 കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്ന ഡൽഹിയിൽ 2016ൽ അത്‌ 15,310 ആയി കുറഞ്ഞു. 2017ൽ 13,076 കേസുകൾ മാത്രമാണ്‌ രജിസ്റ്റർ ചെയ്‌തത്‌.
 


പ്രധാന വാർത്തകൾ
 Top