22 February Saturday

"ഗോമാതാക്കളായാലും യോഗിയുടെ വഴിയില്‍ വേണ്ട'; അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ എൻജിനീയർമാരെ നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ലക്‌നൗ>  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാ യാത്രയ്ക്ക് തടസം സൃഷ്ടിച്ച്‌ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ എൻജിനീയർമാരെ നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ.

 ഈ മാസം 29ന് ഗംഗായാത്രയുടെ ഭാഗമായി മിര്‍സാപൂരിലെത്തുന്ന യു പി മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ സർവ്വീസിലുള്ള ജൂനിയർ എൻജിനീയേഴ്‌സിനെയാണ്‌ വിവിധ ഭാഗങ്ങളിലായി നിയോഗിക്കുന്നത്.

യുപിയിലെ റോഡുകളിലെല്ലാം കന്നുകാലികള്‍ അലഞ്ഞു തിരിയുകാണ്. ഇത് ഗംഗാ യാത്രക്ക് തടസം സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിനാലാണ് സര്‍ക്കാര്‍ നടപടി.

 കന്നുകാലികളെ പിടിച്ചു കെട്ടാൻ എട്ട് മുതല്‍ പത്ത് വരെ കയറുകളുമായി എൻജിനീയര്‍മാര്‍ പല സ്ഥലങ്ങളിലായി നിലയുറപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഇതിനായി ഒമ്പത് ജൂനിയര്‍ എൻജിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

ഉത്തരവ്‌ പ്രകാരം, അലഞ്ഞുതിരിയുന്ന കന്നുകാലകൾ റോഡിലേക്ക്‌ കയറിവന്നാൽ കയറുകൊണ്ട്‌ പിടിച്ച്‌കെട്ടി എൻജിനീയർമാരും സംഘവും ആദിത്യനാഥിന്റെ യാത്രയ്‌ക്ക്‌ വഴിയെരുക്കണം. ബിജ്‌നോറില്‍ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസമാണ് ഗംഗായാത്ര നീണ്ടുനില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഗോവധനിരോധനത്തിന് ശേഷം തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ എണ്ണം വര്‍ധിച്ചതായി ആരോപണമുയർന്നിരുന്നു.





 


പ്രധാന വാർത്തകൾ
 Top