Deshabhimani

കർഷക സമരത്തെ അരാജകത്വം എന്ന് വിളിച്ചതിന് യോഗി ആദിത്യനാഥ് മാപ്പ് പറയണം; എസ്‌കെഎം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 01:54 PM | 0 min read

ന്യൂഡൽഹി > കർഷക സമരത്തെ അരാജകത്വമെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടു.

പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശമാണ്. ഇന്ത്യയിലെ ജനങ്ങളുടെ മഹത്തായ പോരാട്ടത്തിലൂടെയാണ് ഇന്ത്യൻ ഭരണഘടന സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനും ഫ്യൂഡലിസത്തിനും എതിരെ 1857-ലും 1947-ലും ഉണ്ടായപ്രതിഷേധത്തെകുറിച്ചും എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു.

“കർഷകരുടെ അവകാശങ്ങൾക്കായുള്ള പ്രതിഷേധത്തെ അരാജകത്വമെന്ന നിലയിൽ ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തി അപമാനിക്കുന്നത് മോശമാണ്‌. അതിനാൽ യോഗി ആദിത്യനാഥ്  പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അവർ പറഞ്ഞു.

ക്രിമിനൽ നടപടിച്ചട്ടത്തിലോ (സിആർപിസി) ഭാരതീയ നാഗരിക് സുർക്കഹ്സ സൻഹിത  (ബിഎൻഎസ്എസ്) മുതലായവ അനാവശ്യമായി ചേർത്ത്‌ ഉത്തർപ്രദേശ് പൊലീസ് കർഷക നേതാക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറുകയും  തടങ്കലിലാക്കുകയും ചെയ്യുകയാണെന്ന് എസ്‌കെഎം ആരോപിച്ചു.

ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ ഗുരുതരമായി പരിക്കേറ്റ എസ്‌കെഎം നേതാവ് തജീന്ദർ സിംഗ് വിർക്കിനെ കത്ഘർ പൊലീസ് സ്‌റ്റേഷനിൽ മൂന്ന് മണിക്കൂറിലധികം നേരം തടങ്കലിലാക്കി. കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത് തടയാൻ രാകേഷ് ടികൈത്തിനെ അലിഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കർഷകർ കുറ്റവാളികളോ തീവ്രവാദികളോ അല്ല,  കർഷകരുടെ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നിയമവിരുദ്ധമായ നടപടികളാണ്‌ സർക്കാർ കൈക്കൊള്ളുന്നതെന്ന്‌ എസ്‌കെഎം പറഞ്ഞു. ഈ ഗുരുതരമായ മൗലികാവകാശ ലംഘനങ്ങളിൽ ജുഡീഷ്യറിയുടെയും രാഷ്ട്രീയ പാർടികളുടെയും ഇടപെടൽ  ആവശ്യമാണെന്ന്‌ എസ്‌കെഎം കൂട്ടിച്ചേർത്തു.

"അരാജകത്വം പടർത്തുന്ന" ആരെയും വെറുതെ വിടരുതെന്നും പൊതുമുതൽ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികളിൽ നിന്ന് ഈടാക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home