07 October Monday

യുപി സർക്കാരിന്റെ സമൂഹമാധ്യമ നയം ; അഴിമതി നിയമപരമാക്കാനെന്ന്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ നയങ്ങളെ പുകഴ്‌ത്തുന്നവർക്ക്‌ പ്രതിമാസം എട്ടുലക്ഷം രൂപവരെ  നൽകാനും വിയോജിക്കുന്നവരെ ജയിലിലടയ്‌ക്കാനും വ്യവസ്ഥ ചെയ്യുന്ന  സമൂഹമാധ്യമ നയത്തിന്റെ കരടിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷം. അഴിമതി നിയമപരമാക്കുന്നതും ഭരണഘടനാവിരുദ്ധവുമായ നയമാണിതെന്ന്‌ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. പൊതുപണം ഉപയോഗിച്ചുള്ള "സ്വയം പുകഴ്‌ത്തൽ’ എന്ന പുതിയ തരം അഴിമതിക്ക്‌ വഴിയൊരുക്കും–- അദ്ദേഹം പറഞ്ഞു.   

ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കമാണിതെന്ന്‌ യുപി പിസിസി അധ്യക്ഷൻ അജയ്‌ റായ്‌ പറഞ്ഞു. പൊതുപണമുപയോഗിച്ച്‌ അഴിമതിയെ നിയപരമാക്കുകയാണ്‌ യുപി സർക്കാർ ചെയ്യുന്നതെന്നും ആരെങ്കിലും പണം വാങ്ങി  സർക്കാരിനെ പുകഴ്‌ത്തിയാൽ സമൂഹത്തിന്‌ മുന്നിൽ നാണംകെടുമെന്നും മോദി വിമർശകനായ യുട്യൂബർ ധ്രുവ്‌ റാഠി എക്‌സിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top