Deshabhimani

എസ്‍പി എംഎൽഎയെ വെടിവച്ചുകൊന്ന കേസ്: യുപിയിൽ ബിജെപി നേതാവിന്‌ ശിക്ഷയിളവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 11:38 PM | 0 min read

പ്രയാ​ഗ്‍രാജ് > യുപിയിൽ എസ്‌പി എംഎൽഎ ഉൾപ്പെടെ മൂന്നുപേരെ വെടിവച്ചുകൊന്ന കേസിൽ നാലുവര്‍ഷം മുൻപ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ ഉദയ്ബൻ കര്‍വരിയയ്ക്ക് ശിക്ഷായിളവ് നൽകി ആദിത്യനാഥ് സര്‍ക്കാര്‍. വിചാരണ കോടതി 2019ൽ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയുടെ ജയിലിലെ "നല്ലനടപ്പ്' പരിഗണിച്ചാണ്‌ ഇളവ്‌.

ജയിലിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി, ജില്ലാ മജിസ്ട്രേറ്റ്, ദയാഹര്‍ജി കമ്മിറ്റി എന്നിവര്‍ നൽകിയ ശുപാര്‍ശ ​ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേൽ അം​ഗീകരിച്ചു. പ്രയാ​ഗ് രാജിലെ സെൻട്രൽ ജയിലിലുള്ള ഇയാളെ വിട്ടയക്കാൻ യുപി ജയിൽ വകുപ്പ് ജൂലൈ 19ന് ഉത്തരവിറക്കി. എട്ടുവര്‍ഷത്തിലേറെ ജയിലിൽ കിടന്നുവെന്ന് ഉത്തരവിൽ പറയുന്നു. 1996ൽ എസ്‌പി എംഎൽഎ ജവഹര്‍ യാ​ദവിനെയാണ് രാഷ്ട്രീയ, ബിസിനസ് ശത്രുത കാരണം വെടിവച്ചുകൊന്നത്. കേസിൽ  ഉ​ദയ്ബൻ, സഹോദരങ്ങളായ സൂരജ് ബൻ, കപിൽ മുനി, അമ്മാവൻ രാം ചന്ദ്ര എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home