Deshabhimani

യുപിയില്‍ 
6 വയസ്സുകാരിയോട് സ്കൂൾ വളപ്പിൽ ലൈംഗികാതിക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:46 AM | 0 min read


ലഖ്നൗ
ഉത്തർപ്രദേശില്‍ നോയ്ഡയിലെ സ്വകാര്യസ്‌കൂളിൽ ആറുവയസുകാരിയോട് ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ചൊവ്വാഴ്‌ച സ്‌കൂൾ വളപ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കുട്ടി വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചുവെങ്കിലും സംഭവം മറച്ചുവയ്‌ക്കാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. രക്ഷിതാക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home