20 October Sunday

ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടു; അമ്മയും അഭിഭാഷകനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2019

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍

റായ്ബറേലി > ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗപരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനും അപകടത്തില്‍ മരിച്ചുവെന്ന് ന്യുസ് 18 റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

ഞായറാഴ്ച്ച ഉച്ചയോടെ റായ്ബറേലിക്കടുത്തായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാറിനെ ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകട സമയത്ത് നല്ല മഴയായിരുന്നുവെന്നും പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും ഫത്തേപ്പൂര്‍ ജില്ലാ പൊലീസ് മേധാവി സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ വര്‍ഷമാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറ്# ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടത്. എംഎല്‍എയുടെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top