20 October Sunday

ഉന്നാവ്‌ അപകടം: പ്രതിപ്പട്ടികയിൽ യുപി കൃഷിമന്ത്രിയുടെ മരുമകനും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ലഖ്‌നൗ> ഉന്നാവ്‌ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക്‌ ട്രക്ക്‌ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ ബിജെപിയുടെ പങ്ക്‌ കൂടുതൽ വ്യക്തമാകുന്ന തെളിവുകൾ പുറത്ത്‌. ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ്‌ സിങ്‌ സെൻഗറിനെക്കൂടാതെ യോഗി ആദിത്യനാഥ്‌ സർക്കാരിലെ കൃഷിമന്ത്രി രൺവേന്ദ്രപ്രതാപ്‌ സിങ്ങിന്റെ മകളുടെ ഭർത്താവ്‌ അരുൺസിങ്ങും പ്രതിപ്പട്ടികയിലുൾപ്പെട്ടു.

കേസിൽ ഏഴാം പ്രതിയാണ്‌ അരുൺസിങ്.  ഉന്നാവിലെ ബിജെപി ബ്ലോക്ക്‌ പ്രസിഡന്റാണ്‌ അരുൺസിങ്‌. ഞായറാഴ്‌ചയാണ്‌ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക്‌ നമ്പർപ്ലേറ്റ്‌ മായ്‌ചുകളഞ്ഞ ലോറി ഇടിച്ചുകയറിയത്‌. അപകടത്തിൽ  പെൺകുട്ടിയുടെ അമ്മായി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.

ഉന്നാവിലെ ഇരയായ പെൺകുട്ടിയുടെ താമസസ്ഥലം ഉൾപ്പെടുന്ന പ്രദേശത്തെ ബിജെപി ബ്ലോക്ക്‌ പ്രസിഡന്റാണ്‌ കുൽദീപിന്റെ വിശ്വസ്‌തനായ അരുൺസിങ്‌.


പ്രധാന വാർത്തകൾ
 Top