17 January Friday

ഉന്നാവ: ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 86 പീഡനങ്ങളും 185 ലൈംഗികാതിക്രമങ്ങളും; ഉത്തരവാദി പൊലീസെന്ന് നാട്ടുകാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ന്യൂഡല്‍ഹി> ഒരു വര്‍ഷത്തിനിടെ ഉന്നാവയില്‍ റിപ്പോര്‍ട്ട് ചെയ്തത് 86 പീഡനങ്ങളും 185 ലൈംഗികാതിക്രമങ്ങളും. 31 ലക്ഷം മാത്രം ജനസംഖ്യയുള്ള ഉന്നാവയില്‍ 2019 ജനുവരി മുതല്‍ നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

ഭൂരിഭാഗം കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയോ അല്ലെങ്കില്‍ അവര്‍ കടന്നുകളയുകയോ ചെയ്യുകയാണ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ലൈംഗിക പീഡനക്കേസ്, കഴിഞ്ഞദിവസം ബലാത്സംഗക്കേസ് പ്രതികള്‍ ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ കേസ് എന്നിവ ഉന്നാവയില്‍ നിന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്.

എന്നാല്‍, ഇത്രയേറെ വാര്‍ത്താ പ്രാധാന്യം നേടാത്ത നിരവധി കേസുകളാണ്  ഈ വര്‍ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 'ഉന്നാവയിലെ പൊലീസ് സേന പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപെട്ടതാണ്. രാഷ്ട്രീയ മേധാവികളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാതെ ഒരിഞ്ച് പോലും അവര്‍ അനങ്ങില്ല. ക്രിമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്നത് ഇതെല്ലാമാണ്;  അജ്ഗയിന്‍ സ്വദേശി രാഘവ് റാം ശുക്ല പറഞ്ഞു.

നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദി പൊലീസാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top