29 January Saturday
2015–16ൽ 107 കോടി വിനിയോഗിച്ചപ്പോൾ 2019–20ൽ 3.27 കോടിമാത്രം

കേന്ദ്രം ഫണ്ട്‌ നൽകുന്നില്ല ; യുജിസി ഗവേഷണപദ്ധതികൾ നിലയ്‌ക്കുന്നു

സാജൻ എവുജിൻUpdated: Friday Jan 14, 2022


ന്യൂഡൽഹി
കേന്ദ്രസർക്കാർ ഫണ്ട്‌ നൽകാത്തതിനാൽ യുജിസി ഗവേഷണപദ്ധതികൾ നിലയ്‌ക്കുന്നു. എട്ട്‌ ഗവേഷണപദ്ധതി അവസാനിപ്പിച്ചുവെന്ന്‌ യുജിസി വെബ്‌സൈറ്റിൽ വെളിപ്പെടുത്തി. മേജർ റിസർച്ച്‌ പ്രോജക്‌ട്‌(എംആർപി) ഗുണഭോക്താക്കളുടെ എണ്ണം 2015–-16ൽ 2900 ആയിരുന്നത്‌ 2019–-20ൽ 335 ആയി. 2015–-16ൽ 107 കോടി രൂപ ചെലവിട്ടെങ്കിൽ 2019–-20ൽ നൽകിയത്‌ 3.27 കോടി മാത്രം. ആയിരക്കണക്കിനു വിദ്യാർഥികൾക്കാണ്‌ അവസരം നഷ്‌ടപ്പെട്ടത്‌.

ഡോ. എസ്‌ രാധാകൃഷ്‌ണൻ പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെലോഷിപ് ഇൻ ഹ്യുമാനിറ്റീസ്‌ ആൻഡ്‌ സോഷ്യൽ സയൻസസ്‌, എമിരറ്റസ്‌ ഫെലോഷിപ്, വനിത, പട്ടിക വിഭാഗങ്ങൾക്കുള്ള പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെലോഷിപ് എന്നിവ 2018നുശേഷം നിർത്തി. അധ്യാപകർക്കുള്ള ഗവേഷണ പുരസ്‌കാരം, യുജിസി മേഖലാ ഓഫീസു വഴിയുള്ള മൈനർ റിസർച്ച്‌ പ്രോജക്ട്‌, പ്രത്യേക സഹായപദ്ധതി എന്നിവയും നിർത്തി.

എംആർപി പ്രകാരം ഗവേഷകർക്ക്‌ ശാസ്‌ത്രപദ്ധതികളിൽ 20 ലക്ഷംവീതവും സാമൂഹ്യശാസ്‌ത്ര വിഷയങ്ങളിൽ 15 ലക്ഷം വീതവുമായിരുന്നു ഫെലോഷിപ്. ഇന്ത്യൻ സമ്പദ്‌ഘടനയെക്കുറിച്ച്‌ ഗവേഷണത്തിന്‌ 2019ൽ യുജിസി 35 സ്ഥാപനത്തെ തെരഞ്ഞെടുത്തെങ്കിലും പിന്നീട്‌ നടപടിയുണ്ടായില്ല. ഗവേഷണങ്ങൾ സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയ്‌ക്ക്‌ എതിരാകുമെന്നതിനാലാണ്‌ ഫണ്ട്‌ നിർത്തിയതന്ന് വിമർശമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top