19 January Tuesday

കർഷകസമരത്തിന്‌ യുഎൻ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020

ഐക്യരാഷ്‌ട്രകേന്ദ്രം > കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകർക്ക്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ പിന്തുണ. സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക്‌ അവകാശമുണ്ടെന്നും അധികൃതർ അത്‌ അനുവദിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്‌ സ്‌റ്റേഫാൻ ദുജാറിക്‌ പറഞ്ഞു. ഇന്ത്യൻ കർഷകരുടെ പ്രതിഷേധം സംബന്ധിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർഷക പ്രക്ഷോഭത്തിന്‌ അനുകൂലമായി വിദേശ നേതാക്കൾ പ്രതികരിക്കുന്നതിനോട്‌ മോഡി സർക്കാർ അസഹിഷ്‌ണുത പ്രകടിപ്പിക്കുമ്പോഴാണ്‌ വിഷയത്തിൽ യുഎന്നും പ്രതികരിച്ചത്‌. സമാനമായി ഇന്ത്യൻ കർഷകരുടെ സമാധാനപരമായ സമരത്തെ അനുകൂലിച്ച കാനഡ പ്രധാനമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പ്രതികരണങ്ങളെ ഇന്ത്യ വിമർശിച്ചിരുന്നു. കാനഡയുടെ ഹൈകമീഷണറെ കഴിഞ്ഞദിവസം വിദേശമന്ത്രാലയത്തിൽ വിളിപ്പിച്ച്‌ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന്‌ പിന്നാലെയാണ്‌ യുഎന്നും പ്രതികരിച്ചത്‌.

ഇതിനിടെ ഇന്ത്യൻ കർഷകർക്കു‌വേണ്ടി വിഷയത്തിൽ ഇടപെടാൻ ബ്രിട്ടനിലെ വിവിധ പാർടികളിലെ 36 എംപിമാർ വിദേശമന്ത്രി ഡൊമിനിക്‌ റാബിനോട്‌ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കർഷകസമരം ബ്രിട്ടനിലെ പഞ്ചാബികളടക്കം ഇന്ത്യൻ വംശജരെ ഉൽക്കണ്ഠയിലാക്കിയിട്ടുണ്ടെന്നും ഇത്‌ ഇന്ത്യൻ വിദേശമന്ത്രിയെ അറിയിക്കണമെന്നും എംപിമാർ റാബിന്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സിഖ്‌ എംപി തൻമൻജീത്‌ സിങ്‌ തയ്യാറാക്കിയ കത്തിൽ ഇന്ത്യൻ വംശജരായ എംപിമാർ വിരേന്ദർ ശർമ, സീമ മൽഹോത്ര, വലേറി വാസ്‌ എന്നിവർക്ക്‌ പുറമെ ലേബർ പാർടിയുടെ മുൻ നായകൻ ജെറമി കോർബിൻ അടക്കം എംപിമാരും കഷിഭേദമെന്യേ ഒപ്പിട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top