26 March Tuesday

ജവാന്റെ സംസ‌്കാര ചടങ്ങിൽ ചിരിച്ചുല്ലസിച്ച‌് ബിജെപി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കേന്ദ്രമന്ത്രി സത്യപാൽ സിങ്‌ ബിജെപി നേതാവ‌് വിനീത‌് ഷർദയോടൊപ്പം

മീററ്റ‌് > പുൽവാമയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ‌് ജവാൻ അജയ‌് കുമാറിന്റെ സംസ‌്കാര ചടങ്ങിനിടെ അപമര്യാദയായി പെരുമാറിയ ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധം വ്യാപകം. കേന്ദ്രമന്ത്രി സത്യപാൽ സിങ‌്, യുപി മന്ത്രി സിദ്ധാർഥ‌് നാഥ‌് സിങ‌്, മീററ്റിലെ ബിജെപി എംപി രാജേന്ദ്ര അഗർവാൾ എന്നിവരാണ‌് വീരമൃത്യുവരിച്ച ജവാനെ അവഹേളിച്ചത‌്.

സത്യപാൽ സിങ‌്, സിദ്ധാർഥ‌് നാഥ‌് സിങ‌്, രാജേന്ദ്ര അഗർവാൾ എന്നിവർ സംസ‌്കാര ചടങ്ങിൽ ചെരുപ്പിട്ടാണ‌് പങ്കെടുത്തത‌്. ഇതുകൂടാതെ ഒപ്പമിരുന്നയാളോട‌് തമാശപറഞ്ഞ‌് പൊട്ടിച്ചിരിച്ച സത്യപാൽ സിങ്ങിന്റെ നടപടിയും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി. ബിജെപി നേതാവ‌് വിനീത‌് ഷർദയോടാണ‌് തമാശ പറഞ്ഞ‌് പൊട്ടിച്ചിരിച്ചത‌്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവും ഏറി. ഒരുവേള ജവാന്റെ കുടുംബംപോലും നേതാക്കളുടെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ടു. കൊല്ലപ്പെട്ട ജവാനെ അപമാനിച്ച നേതാക്കളെ കുടുംബത്തിലൊരാൾ ശകാരിക്കുകയും ചെയ‌്തു. തുടർന്നാണ‌് നേതാക്കൾ ചെരിപ്പ‌് ഊരിയിടാൻ തയ്യാറായത‌്. നേതാക്കളുടെ പരിസരബോധമില്ലാത്ത പ്രവൃത്തിയിൽ സോഷ്യൽമീഡിയയിലാകെ പ്രതിഷേധമുയർന്നു.

ഇതാദ്യമായല്ല, ബിജെപി നേതാക്കൾ പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻമാരെ അവഹേളിക്കുന്നത‌്. 40 ജവാൻമാർ രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്‌തപ്പോൾ ബിജെപി അധ്യക്ഷൻ കർണാടകത്തിൽ രാമക്ഷേത്രം പുനർനിർമിക്കുമെന്ന‌് പറഞ്ഞ‌് വോട്ട‌് തേടുകയായിരുന്നു. ബിജെപി എംപി മനോജ‌് തിവാരി അലഹബാദിൽ സംഗീതനിശയിൽ പങ്കെടുക്കുകയായിരുന്നു. സാക്ഷി മഹാരാജ‌് മൃതദേഹം കൊണ്ടുവരുന്ന വാഹനത്തിൽ നിന്ന‌് ചിരിച്ച‌് കൈവീശിക്കാണിക്കുന്ന വീഡിയോയും വിവാദമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top