13 October Sunday

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; പ്രധാന പ്രഖ്യാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ന്യൂഡല്‍ഹി> ബിജെപിക്ക്‌ കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ്  അവതരിപ്പിക്കുന്ന്ത്.  പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലു കോടി യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ധനമന്ത്രി  പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ

1.5 ലക്ഷം കോടി കർഷകർക്ക് വകയിരുത്തി

മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള

ആറ് കോടി കർഷകരുടേയും ഭൂമിയുടേയും വിവരം ശേഖരിക്കും, വിവരങ്ങൾ കർഷക ഭൂമി രജിസ്ട്രിയിൽ ഉൾപ്പെടുത്തും

കാർഷിക ​ഗവേഷണത്തിന് പ്രത്യേക പദ്ധതി

കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി

യുവാക്കൾക്ക് അഞ്ചിനം തൊഴിലവസര പദ്ധതികൾ

തൊഴിലുടമകൾക്ക് നാല് വർഷത്തെ പിഎഫ് സഹായ പദ്ധതി

ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻ റോൾമെന്റ്

ആന്ധ്രയ്ക്കും  പ്രത്യേക ബിഹാറിനും ബജറ്റിൽ പ്രത്യേക പരി​ഗണന

ആന്ധ്രയിൽ മൂലധന നിക്ഷേപം കൂട്ടും

ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങൾക്കായി പ്രത്യേക പദ്ദതി

ബിഹാറിൽ പുതിയ മെഡിക്കൽ കോളേജുകൾ

ബിഹാറിന് വിമാനത്താവളങ്ങൾ, എക്സ്പ്രസ് വേ, സാമ്പത്തിക ഇടനാഴി

ഇ കോമേഴ്സ് എക്സ്പോർട്ട് ഹബുകൾ സ്ഥാപിക്കും

ന​ഗര നവീകരണത്തിന് പുതിയ പദ്ധതികൾ

100 ന​ഗരങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ

ഗ്രാമീണ മേഖലക്കായി 2.66 ലക്ഷം കോടി

ന​ഗര ഭവന പദ്ധതിക്ക് പത്ത് ലക്ഷം കോടി

  മുദ്ര വായ്പാ നികുതി പത്തിൽ നിന്നും ഇരുപത് ലക്ഷമാക്കി ഉയർത്തി

ഇന്ത്യയെ രാജ്യാന്തര ടൂറിസം മേഖലയിൽ ശക്തമാക്കും

വിദ്യാർഥികൾക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്  അവസരം

ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് 10 ലക്ഷം വിദ്യാഭ്യാസ വായ്പ

കേന്ദ്രം 3% പലിശ റിബേറ്റ് നൽകും

ഒരു വർഷം ഒരു ലക്ഷം ഇ വൗച്ചറുകൾ

തീർത്ഥാടനകേന്ദ്രങ്ങളിൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കും

കാൻസറിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും

ഇരുപത്തിയഞ്ച് ധാതുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി

പ്ലാറ്റിനത്തിന് കസ്റ്റംസ് തീരുവ 6.4 ശതമാനം

പിവിസി, ഫ്ലെക്സ് ബാനറുകൾക്കുള്ള തീരുവ കൂട്ടി

സോളാർ സെല്ലുകൾക്കും പാനലുകൾക്കും തീരുവ ഇളവ് നൽകിയിട്ടില്ല

പ്ലാസ്റ്റിക്കിന് നികുതി കൂട്ടി

എക്സ്റേ ട്യൂബുകൾക്ക് തീരുവ കുറച്ചു

മത്സ്യ മേഖലയിൽ നികുതി ഇളവ്

അമോണിയം നൈട്രേറ്റിന് തീരുവ കുറച്ചു

സ്വർണത്തിനും വെള്ളിക്കും വില കുറയും

സ്വർണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ 6%മാക്കി കുറച്ചു

​ഗ്രാമിന് 420 രൂപ വരെ കുറയാൻ സാധ്യത

അൺലിസ്റ്റഡ് കമ്പനികളുടെ മൂലധനത്തിമേലുള്ള ടാക്സ് റദ്ദാക്കി

ആധായ നികുതി ഇളവിന്റെ പരിധി 75,000മാക്കി

മൂന്ന് ലക്ഷം വരെ നികുതിയില്ല

മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനം നികുതി

ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനം നികുതി

പത്ത് ലക്ഷം മുതൽ പന്ത്രണ്ട് ലക്ഷം വരെ പതിനഞ്ച് ശതമാനം നികുതി

പതിനഞ്ച് ലക്ഷം മുതൽ വരുമാനം ഉള്ളവർക്ക് മുപ്പത് ശതമാനം നികുതി

സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തി

തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബജറ്റ്‌ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ്‌ സംസ്ഥാനം ഉന്നയിച്ചത്‌. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top